പിതാവ് ഇംറാന്‍ ഹാഷ്മി, മാതാവ് സണ്ണി ലിയോണ്‍; മകനല്ലെന്ന് സത്യം ചെയ്ത് നടന്‍

പട്‌ന- ഇംറാന്‍ ഹാഷ്മിയും സണ്ണി ലിയോണുമാണ് മാതാപിതാക്കളെന്ന് എഴുതിയ വിദ്യാര്‍ഥിയുടെ ഹാള്‍ ടിക്കറ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി.


20 കാരനായ വിദ്യാര്‍ഥിയുടെ അഡ്മിറ്റ് കാര്‍ഡിനെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കയാണ് ബിഹാറിലെ ബാബസാഹെബ് ഭീംറാവു അംബേദ്കര്‍ യൂനിവേഴ്‌സിറ്റി.


ധന്‍രാജ് മഹ്‌തോ ഡിഗ്രി കോളേജില്‍ പഠിക്കുന്ന ബി.എ രണ്ടാം വര്‍ഷ വിദ്യാര്‍ഥി കുന്ദന്‍ കുമാറിന്റെ അഡ്മിറ്റ് കാര്‍ഡിലാണ് താരങ്ങളെ  മാതാപിതാക്കളായി എഴുതിച്ചേര്‍ത്തിരിക്കുന്നത്.


സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് അവന്‍ എന്റേതല്ലെന്ന് സത്യം ചെയ്യുന്നുവെന്നാണ് നടന്‍ ഇംറാന്‍ ഹാഷ്മിയുടെ പ്രതികരണം.

 

Latest News