നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ വിവാഹിതനാകുന്നു. ആദ്യമായി സംവിധാനം ചെയ്ത ചിത്രം പറവ തിയേറ്ററുകളില്‍ മികച്ച വിജയം കൈവരിച്ചതിനു പിന്നാലെയാണ് സൗബിന്റെ വിവാഹ വാര്‍ത്ത പുറത്തു വരുന്നത്.
ദുബായില്‍ പഠിച്ചു വളര്‍ന്ന കോഴിക്കോട് സ്വദേശിയായ ജാമിയ സഹീര്‍ ആണ് സൗബിന്റെ ജീവിതത്തിലെ പറവ.
ഒക്‌ടോബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ലളിതമായിരുന്നു ചടങ്ങുകള്‍. വിവാഹ തീയതി തീരുമാനിച്ചിട്ടില്ലെന്ന് സൗബിന്റെ പിതാവ് ബാബു ഷാഹിര്‍ പറഞ്ഞു.
ഫാസിലിന്റെ സംവിധാന സഹായിയായി സിനിമാ ജീവിതം ആരംഭിച്ച സൗബിന്‍ പ്രേമം, ചാര്‍ലി , കമ്മട്ടിപ്പാടം, മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. സംവിധായകനാവാന്‍ സ്വപ്നം കണ്ട സൗബിന്‍ പറവ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തും തന്റെ കയ്യൊപ്പ് പതിച്ചു. പ്രേക്ഷകര്‍ക്കിടയില്‍ മികച്ച അഭിപ്രായമാണ് പറവ നേടിയത്.