Sorry, you need to enable JavaScript to visit this website.

പ്രവാസികൾക്ക് പ്രത്യേക ഇളവുകളോടെ കെ.എഫ്.സി വാഹന വായ്പാ രംഗത്തേക്ക്

പ്രവാസികൾക്ക് പ്രത്യേക ഇളവുകളോടെ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ.എഫ്.സി) വാഹന വായ്പാ രംഗത്തേക്ക്. വൈദ്യുത കാർ, ഓട്ടോ, ഇരുചക്ര വാഹനങ്ങൾ തുടങ്ങിയവക്കാണ് വായ്പ ലഭ്യമാക്കുകയെന്ന് എംഡി ടോമിൻ തച്ചങ്കരി അറിയിച്ചു.  സംരംഭകത്വ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 7 ശതമാനം പലിശക്കാണ് വായ്പ നൽകുക. വിദേശത്തു നിന്ന് മടങ്ങിവന്ന പ്രവാസികൾക്ക് നോർക്കയുടെ എൻഡിപ്രേം പദ്ധതിയുമായി ചേർന്നു 4 ശതമാനം പലിശയിൽ വായ്പ ലഭിക്കും. 
അടച്ചു തീർക്കുന്ന തുകക്കനുപാതികമായി പലിശയിൽ ഇളവ് ലഭിക്കുന്ന ഡിമിനിഷിംഗ് രീതിയിലാണ് പലിശ കണക്കാക്കുകയെന്നതും ആശ്വാസകരമാണ്. വാഹനത്തിന്റെ 80 ശതമാനമാണ് വായ്പയായി ലഭിക്കുക.  പരമാവധി 50 ലക്ഷം രൂപ വരെ ലഭിക്കും. അഞ്ചു വർഷമാണ് തിരിച്ചടവ് കാലാവധി. വാഹനം തന്നെയാണ് ഈടായി നൽകേണ്ടത്. സർക്കാരിൽനിന്നുള്ള സബ്‌സിഡികളും പ്രയോജനപ്പെടുത്താമെന്നതും കെ.എഫ്.സി വായ്പയുടെ പ്രത്യേകതയാണ്. 

Latest News