Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാന്ദ്യം അകലുന്നു; മാരുതിയുടെ ഉൽപാദനം കൂടി

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് വാഹന ഉൽപാദന രംഗത്ത് നേരിട്ട മാന്ദ്യം മെല്ലെ അകലാൻ തുടങ്ങി. പല കമ്പനികളുടെയും ഉൽപാദനവും വിപണനവും വർധിച്ച സാഹചര്യത്തിലാണിത്. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി നവംബറിലെ മൊത്ത വാഹന ഉൽപാദനത്തിൽ 5.91 ശതമാനം വളർച്ചയാണ് കൈവരിച്ചത്. 1,50,221 വാഹനങ്ങൾ ഇക്കാലയളവിൽ മാരുതി നിർമിച്ചു. കഴിഞ്ഞ നവംബറിനേക്കാൾ 5.91 ശതമാനം വളർച്ച. കഴിഞ്ഞ നവംബറിൽ 1,41,834 വാഹനങ്ങളാണ് മാരുതി നിർമിച്ചത്.
ആൾട്ടോ, എസ്പ്രസോ എന്നീ മോഡലുകൾ അടങ്ങിയ മിനി കാറുകളുടെ ഉൽപാദനം കഴിഞ്ഞ മാസം 24,336 യൂനിറ്റായി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 24,052 യൂനിറ്റായിരുന്നു. വാഗൺ ആർ, സെലെറിയോ, ഇഗ്‌നിസ്, സ്വിഫ്റ്റ്, ബലേനോ, ഡിസയർ എന്നിവയുൾപ്പെടെയുള്ള കോംപാക്റ്റ് കാറുകളുടെ ഉൽപാദനം 85,118 യൂനിറ്റായി ഉയർന്നിട്ടുണ്ട്. 2019 നവംബറിൽ 78,133 യൂനിറ്റായിരുന്നു. അതേസമയം ജിപ്‌സി, എർട്ടിഗ, എസ്‌ക്രോസ്, വിറ്റാര ബ്രെസ്സ, എക്‌സ്എൽ 6 എന്നീ യൂട്ടിലിറ്റി വാഹനങ്ങളുടെ ഉൽപാദനം 9.07 ശതമാനം കുറഞ്ഞു. നവംബറിൽ 24,719 യൂനിറ്റായിരുന്നു ഉൽപാദനം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 27,187 ആയിരുന്നു. 

 

Latest News