കൃഷ്ണ സോബ്തിക്ക് ജ്ഞാനപീഠം

ന്യൂദൽഹി- അൻപത്തിമൂന്നാമത് ജ്ഞാനപീഠ പുരസ്‌കാരം പ്രമുഖ ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക്. 92-കാരിയായ കൃഷ്ണസോബ്തിക്ക് സാഹിത്യരംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് അവാർഡ് നൽകിയത്. സാഹിത്യഅക്കാദമി അവാർഡും സാഹിത്യഅക്കാദമി ഫെലോഷിപ്പും ഇവർ നേരത്തെ നേടിയിട്ടുണ്ട്. പാക്കിസ്ഥാനിലെ പഞ്ചാബിൽ ജനിച്ച കൃഷ്ണ ദൽഹി, ഷിംല എന്നിവടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വിഭജനത്തെ തുടർന്നാണ് ഇന്ത്യയിലേക്ക് എത്തിയത്. എഴുത്തുകാരൻ ശിവ്‌നാഥാണ് ഭർത്താവ്.

Latest News