ന്യൂദൽഹി- വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് ബാബരി മസ്ജിദ് തകർത്ത സംഭവമെന്ന് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു.
'28 വർഷങ്ങൾക്ക് മുൻപ്, ഒരു ഡിസംബർ 6ന്, ബാബരി മസ്ജിദ് തകർക്കപ്പെട്ടു. 1947ലെ വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമായിട്ടാണ് ഞാൻ ഇതിനെ കണക്കാക്കുന്നത്,' കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.