ബംഗളൂരു- കോണ്‍ഗ്രസിനൊപ്പം കൈകോര്‍ക്ക് സഖ്യസര്ക്കാരുണ്ടാക്കിയതു മൂലം സല്‍പ്പേര് നഷ്ടമായെന്ന് ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്.ഡി കുമാരസ്വാമി. സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ 12 വര്‍ഷമായി തനിക്കുണ്ടായിരുന്ന സല്‍പ്പേരാണ് നഷ്ടമായതെന്നും താന്‍ കുരുക്കില്‍ പെട്ടുപോയതാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് സിദ്ധാരാമയ്യയുടെ ഗൂഢാലോചനയിലാണ് വീണു പോയത്. ബിജെപി പോലും തന്നെ ഇത്രത്തോളം വഞ്ചിച്ചിട്ടില്ലെന്നും കുമാരസ്വാമി പറഞ്ഞു. 2006-07ല്‍ മുഖ്യമന്ത്രിയായ താന്‍ ബിജെപിക്ക് അധികാരം കൈമാറാന്‍ വിസമ്മതിച്ച സമയത്ത് തനിക്കെതിരെ വലിയ പ്രചാരണം ഉണ്ടായിരുന്നെങ്കില്‍ സല്‍പ്പേര് നിലനിര്‍ത്താനായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സഖ്യത്തോടെ എല്ലാം തകര്‍ന്നെന്ന് അദ്ദേഹം ആരോപിച്ചു. ജെഡിഎസ് മേധാവിയും അച്ഛനുമായ ദേവ ഗൗഡയുടെ നിര്‍ബന്ധത്താലാണ് കോണ്‍ഗ്രസിനൊപ്പം സഖ്യത്തിന് സമ്മതിച്ചതെന്നും കുമാരസ്വാമി പറഞ്ഞു.
കുമാരസ്വാമിക്ക് മറുപടിയുമായി സിദ്ധാരമയ്യയും രംഗത്തെത്തി. കളവ് പറയുന്നതില്‍ വൈദഗ്ധ്യമുള്ളയാളാണ് കുമാരസ്വാമിയെന്നും കണ്ണീരൊലിപ്പിക്കല്‍ അദ്ദേഹത്തിന്റെ കുടുംബ സംസ്ക്കാരമാണെന്നും സിദ്ധാരമയ്യ തിരിച്ചടിച്ചു.