ചെന്നൈ-കര്‍ഷകസമരത്തെ പിന്തുണച്ച് തമിഴ് നടന്‍ കാര്‍ത്തി. ട്വീറ്റിലൂടെയാണ് കാര്‍ത്തി തന്റെ അഭിപ്രായം പങ്കു വെച്ചത്. കര്‍ഷകരുടെ പ്രതിഷേധം രാജ്യത്തെ മുഴുവന്‍ നടുക്കിയിരിക്കുകയാണ്. അല്ലെങ്കില്‍ തന്നെ ജലദൗര്‍ലഭ്യവും പ്രകൃതി ദുരന്തങ്ങളും കാരണം കര്‍ഷകര്‍ വലിയ പ്രശ്‌നങ്ങളാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ വിളകള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കുന്നില്ല അതവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് അധികാരികള്‍ അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കണമെന്നും നടപടിയെടുക്കണമെന്നും അപേക്ഷിക്കുന്നു'- എന്നായിരുന്നു കാര്‍ത്തിയുടെ ട്വീറ്റ്.
കഠിനാധ്വാനം ചെയ്ത് എല്ലാ ദിവസവും നമ്മളെ പോറ്റുന്ന കര്‍ഷകര്‍ ഈ കടുത്ത തണുപ്പിലും കോവിഡ് ഭീതിയിലും ഒരാഴ്ചയായി തലസ്ഥാനത്തെ തെരുവില്‍ സമരം ചെയ്യുന്നുവെങ്കില്‍ അത് ഒരൊറ്റ വികാരത്തിന് പുറത്ത് മാത്രമാണെന്ന് കാര്‍ത്തി കുറിക്കുന്നു.