മുംബൈ- മഹാരാഷ്ട്ര ലജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. ഔറംഗാബാദ്, പൂനേ ഗ്രാജുവേറ്റസ് സീറ്റുകളില്‍ ശിവസനേയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഗാഡി വിജയിച്ചു.
നാഗ്പൂര്‍ സീറ്റിലും ബി.ജെ.പി പിന്നിലാണ്. മുമ്പ് ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്കരിയും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പിതാവ് ഗംഗാധര്‍ റാവു ഫഡ്‌നാവിസും പ്രതിനിധീകരിച്ച സീറ്റാണിത്.
മൂന്ന് ഗ്രജുവേറ്റ്‌സ്, രണ്ട് ടീച്ചേഴ്‌സ് , ഒരു തദ്ദേശ സ്ഥാപന സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.