മുംബൈ- രാജ്യത്തെ നയിക്കാനുള്ള നേതാവായി സ്വീകരിക്കപ്പെടാന്‍ ആവശ്യമായ സ്ഥിരത രാഹുല്‍ ഗാന്ധിയില്‍ ഇല്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനായ രാഹുല്‍ ഗാന്ധിയെ നേതാവായി അംഗീകരിക്കാന്‍ രാജ്യം ഒരുക്കമാണോ എന്ന ചോദ്യത്തിനു നല്‍കിയ മറുപടിയിലാണ് പവാര്‍ അഭിപ്രായം വ്യക്തമാക്കിയത്. മറാഠി ദിനപത്രമായ ലോക്മത് സംഘടിപ്പിച്ച പരിപാടിയിലാണ് പവാര്‍ ഇങ്ങനെ പറഞ്ഞത്. രാഹുല്‍ സ്വീകരിക്കപ്പെടുമോ എന്നതു സംബന്ധിച്ച് ചില ചോദ്യങ്ങള്‍ ബാക്കിയാണ്. സ്ഥിരത കുറവുണ്ട് എന്നൊരു അഭിപ്രായമുണ്ട്-പവാര്‍ പറഞ്ഞു.
കോണ്‍ഗ്രസിന് രാഹുല്‍ ഒരു പ്രതിബന്ധമാകുമോ എന്ന ചോദ്യത്തിന്
പാര്‍ട്ടിക്കുള്ളില്‍ ലഭിക്കുന്ന സ്വീകാര്യതയെ ആശ്രയിച്ചാണ് ഏതൊരു നേതാവിന്റേയും സ്വീകാര്യത എന്നും പവാര്‍ മറുപടി നല്‍കി. സോണിയാ ഗാന്ധിയുമായും അവരുടെ കുടുംബവുമായും തനിക്ക് അഭിപ്രായ ഭിന്നതകളുണ്ടായിരുന്നെങ്കിലും ഇന്നും ഏതൊരു കോണ്‍ഗ്രസുകാര്‍ക്കും ഗാന്ധി-നെഹ്‌റു കുടുംബത്തോട് ഒരു മമത ഉണ്ട്- പവാര്‍ പറഞ്ഞു.