കൊച്ചി-ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. പരമ്പരയിലെ കുട്ടി താരങ്ങള്‍ തന്നെയാണ് ആരാധകരെ കൈയ്യിലെടുക്കുന്നത്. പരമ്പരയിലെ ഇഷ്ടമേറിയ കഥാപാത്രമാണ് ജൂഹി റുസ്തഗി എന്ന ലച്ചു. ഉപ്പും മുളകില്‍ കുറച്ച് കുശുമ്പും കുസൃതിയുമുളള കഥാപാത്രത്തെയാണ് ജൂഹി അവതരിപ്പിച്ചത്. പരമ്പരയിലെ ലച്ചുവിന്റെ വിവാഹത്തോടെ ജൂഹി സീരിയലില്‍ നിന്ന് പിന്മാറി. അഭിനയത്തില്‍ നിന്നും ഇടവേള എടുക്കുകയാണെന്നും ഇനി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്നും ജൂഹി ആരാധകരോട് തുറന്നു പറഞ്ഞിരുന്നു. ലച്ചുവിന്റെ പിന്മാറ്റത്തില്‍ ആരാധകര്‍ കടുത്ത വിഷമം രേഖപ്പെടുത്തിയിരുന്നു. ലച്ചു വീണ്ടും പരമ്പരയിലേക്ക് തിരികെയെത്തണമെന്നും ആരാധകര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത് കഴിഞ്ഞ ദിവസം താരം പങ്ക് വച്ച ഒരു ചിത്രമാണ്. മുന്‍പ് ലച്ചു തറമേക്കാവ് അമ്പല ദര്‍ശനം നടത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ആണ് വൈറലാകുന്നത്. സിസ്‌റ്റേഴ്‌സ് എന്ന ക്യാപ്ഷന്‍ നല്‍കിക്കൊണ്ടാണ് ചിത്രത്തിലുള്ള ഒരാള്‍ ലച്ചുവിന് ഒപ്പമുള്ള ചിത്രം പങ്ക് വച്ചിരിക്കുന്നത്.