- തയാറാക്കിയത്: ബഷീർ എ.ടി
ചോദ്യം
1. കേരളപ്പിറവി ദിനം ആചരിക്കുന്നത് എന്ന്?
2. കേരള സംസ്ഥാനം രൂപീകൃതമായത് എന്ന്?
3. കേരളത്തിന്റെ തലസ്ഥാനം എവിടെ?
4. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എവിടെ?
5. കേരളത്തിൽ ആകെ എത്ര ജില്ലകളുണ്ട്?
6. കേരളത്തിൽ ആകെ എത്ര ലോക്‌സഭാ മണ്ഡലങ്ങളുണ്ട്?
7. കേരളത്തിൽ ആകെ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ട്?
8. കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?
9. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്?
10. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന കേരളത്തിലെ പട്ടണം ഏത്?
11. കേരളത്തിൽ ആകെ എത്ര നദികളുണ്ട്?
12. കേരളത്തിലെ ഏറ്റവും വലിയ നദി ഏത്?
13. കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്?
14. നെഹ്‌റു കപ്പ് വള്ളംകളി നടക്കുന്ന കായൽ ഏത്?
15. കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം ഏത്?
16. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ഏത്?
17. കേരളത്തിന്റെ ദേശീയോത്സവം ഏത്?
18. കേരളത്തിന്റെ ഔദ്യോഗിക പക്ഷി ഏത്?
19. കേരളത്തിന്റെ ഔദ്യോഗിക മൃഗം ഏത്?
20. കേരളത്തിന്റെ ഔദ്യോഗിക കലാരൂപം ഏത്?
21. അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന പട്ടണം ഏത്?
22. അക്ഷരനഗരി എന്നറിയപ്പെടുന്ന പട്ടണം ഏത്?
23. കേരളത്തിലെ ആദ്യ മുസ്‌ലിം പള്ളി ഏത്?
24. മലയാളത്തിലെ ആദ്യ പത്രം ഏത്?
25. കേരളത്തിലെ സംഗീതജ്ഞനായ രാജാവ് ആര്?
ഉത്തരം
1. നവംബർ 1
2. 1956 നവംബർ 1
3. തിരുവനന്തപുരം
4. തൃശൂർ
5. 14
6. 20
7. 140
8. പാലക്കാട്
9. ആലപ്പുഴ
10. ആലപ്പുഴ
11. 44
12. പെരിയാർ
13. വേമ്പനാട്ടു കായൽ
14. പുന്നമടക്കായൽ
15. തെങ്ങ്
16. കണിക്കൊന്ന
17. ഓണം
18. വേഴാമ്പൽ
19. ആന
20. കഥകളി
21. കൊച്ചി
22. കോട്ടയം
23. കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ്
24. രാജ്യസമാചാരം
25. സ്വാതി തിരുനാൾ മഹാരാജാവ് പ്രശ്‌നോത്തരി-2