മുംബൈ- ബോളിവുഡ് ലഹരിമരുന്ന് കേസില്‍ റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിക്ക് ജാമ്യം. മൂന്ന് മാസത്തിന് ശേഷമാണ് ഷോവിക്കിന് ജാമ്യം ലഭിക്കുന്നത്. നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്ന ലഹരിമരുന്ന് കേസിലാണ് ഷോവിക് ചക്രബര്‍ത്തി അറസ്റ്റിലായത്.
സുശാന്തിന്റെ കാമുകി റിയ ചക്രബര്‍ത്തിയേയും കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബര്‍ ഏഴിനാണ് റിയയ്ക്ക് കേസില്‍ ജാമ്യം ലഭിച്ചത്. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ നാലിനാണ് ഷോവിക്കിനെ നാര്‍കോടിക്‌സ് ബ്യൂറോ അറസ്റ്റ് ചെയ്തത്.