ലോസ് ഏഞ്ചല്‍സ്- താന്‍ ട്രാന്‍സ്ജന്‍ഡറാണെന്ന വെളിപ്പെടുത്തലുമായി ഹോളിവുഡ് നടി എലിയറ്റ്. മുന്‍പ് എലെന്‍ പേജ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന താരം വെളിപ്പെടുത്തലിനു പിന്നാലെയാണ് പേരു മാറ്റിയത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടിയുടെ വെളിപ്പെടുത്തല്‍. എലിയറ്റിന്റെ കുറിപ്പ്-
ഞാന്‍ ട്രാന്‍സ്ജന്‍ഡര്‍ ആണെന്ന് നിങ്ങളോട് പങ്കുവെക്കുന്നു. എന്റെ സര്‍വ്വനാമം പുല്ലിംഗമാണ്. പേര് എലിയട്ട് എന്നുമാണ്. ഇതെഴുതുന്നതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഇവിടെ, ജീവിതത്തിലെ ഇങ്ങനെയൊരു സ്ഥലത്ത് എത്താന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഈ യാത്രയില്‍ എന്നെ പിന്തുണച്ച മികച്ച വ്യക്തിത്വങ്ങള്‍ക്ക് ഞാന്‍ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഒടുവില്‍, സ്വത്വത്തെ പിന്തുടരാന്‍ കഴിഞ്ഞതില്‍ എനിക്ക് എത്ര സന്തോഷമുണ്ടെന്ന് പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല. ട്രാന്‍സ് സമൂഹത്തിലെ ഒരുപാട് പേര്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഈ ലോകത്തെ കൂടുതല്‍ സ്‌നേഹമുള്ളതാക്കുന്നതിനായി നിങ്ങള്‍ ചെയ്ത കാര്യങ്ങള്‍ക്കും ധൈര്യത്തിനും അനുകമ്പയ്ക്കും നന്ദി.