മുംബൈ-മെലിയാന്‍ കഠിന പ്രയത്‌നം ചെയ്ത നിത അംബാനിയുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ മകന്‍ ആനന്ദ് അംബാനി സെലിബ്രിറ്റി കോച്ചായ വിനോദ് ചോപ്രയ്ക്ക് കീഴിലുള്ള പരിശീലനത്തില്‍ രണ്ടുവര്‍ഷം കൊണ്ടു കുറച്ചത് 100 കിലോ ആയിരുന്നു. മകന്റെ രൂപമാറ്റം അതിശയമായി തോന്നിയ നിതയ്ക്കും ഡയറ്റും വ്യായാമവും ചെയ്യണമെന്നായി. അതിന്റെ അടിസ്ഥാനത്തില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവര്‍ കുറച്ചത് 18 കിലോയാണ്. ഇതിന് നിതയെ സഹായിച്ചത് പഴങ്ങളും പച്ചക്കറികളും നട്ടും സീഡുകളും അടങ്ങിയ ഭക്ഷണമാണ് ഒപ്പം നീന്തല്‍, യോഗ, ജിം തുടങ്ങിയ വ്യായാമ മുറകളും. ഇതിനെല്ലാത്തിനും പുറമെ നിതയുടെ ഭാരം കുറയാന്‍ ഉണ്ടായ രണ്ടു പ്രധാന കാര്യങ്ങളുണ്ട്. ഇത് ആര്‍ക്ക് വേണമെങ്കിലും പരീക്ഷിക്കാന്‍ പറ്റും. അതില്‍ ഒന്ന് ബീറ്റ് റൂട്ട് ജൂസ് മറ്റേത് ഡാന്‍സ്. ദിവസവും പോഷക സമ്പുഷ്ടമായ ഒന്നോ രണ്ടോ ഗ്ലാസ് ബീറ്റ് റൂട്ട് ജ്യൂസ് കുടിക്കുന്നത് നിത പതിവാക്കിയിരുന്നു. ഇവ പ്രധാനമായി ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ബീറ്റ് റൂട്ടില്‍ സീറോ ഫാറ്റും വളരെ കുറിച്ച് കാലറിയുമാണ് ഉള്ളത്. ഇത് വയറിനെ ശുദ്ധീകരിക്കുകയും ശരീരത്തിന് ആവശ്യമായ പോഷകം നല്‍കുകയും ചെയ്യും. കൂടാതെ ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ കൊഴുപ്പ് നിക്ഷേപവും ശരീരത്തിലെ വിഷാംശവും കുറച്ച് ഭാരം കുറയ്ക്കാന്‍ സഹായിക്കും. രക്തസമ്മര്‍ദ്ദം കുറക്കാനും ബീറ്റ് റൂട്ട് വളരെ നല്ലതാണ്-നിത അംബാനി വ്യക്തമാക്കി.