വാഷിംഗ്ടണ്‍- ജനപ്രിയ വിഡിയോ ആപായ ടിക് ടോക്കിന്റെ അമേരിക്കയിലെ ആസ്തിയും ബിസിനസും വില്‍ക്കുന്നതിന് അനുവദിച്ചിരുന്ന സമയം ഒരാഴ്ച കൂടി നീട്ടിയതായി യു.എസ് ട്രഷറി അറിയിച്ചു. നേരത്തെ നവംബര്‍ 27 വരെയാണ് അനുവദിച്ചിരുന്നത്.
ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്നും യു.എസ് പൗരന്മാരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തി ചൈനക്ക് നല്‍കുന്നുവെന്നും ആരോപിച്ചാണ് പ്രസിഡന്റ് ട്രംപ് ടിക് ടോക്കിന് നിരോധം ഏര്‍പ്പെടുത്തിയതും അമേരിക്കന്‍ കമ്പനികള്‍ക്ക് കൈമാറാന്‍ നിര്‍ദേശിച്ചതും.