ന്യൂദല്‍ഹി- ഇന്ത്യയില്‍ 43 ആപ്ലിക്കേഷനുകള്‍ക്ക് കൂടി നിരോധനമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമാണ് നടപടി. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാര്‍ ആപ്പുകള്‍ നിരോധിച്ചിരിക്കുന്നത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സ്വതന്ത്ര പരമാധികാരത്തിനും സാമൂഹികപ്രതിരോധ സുരക്ഷയ്ക്കും വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തിലാണ് നടപടി. ചൈനീസ് വ്യാപാര ഭീമനായ അലിബാബാ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആപ്പടക്കം നിരോധിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യ നിരോധിച്ച ആപ്പുകളുടെ എണ്ണം 220 ആയി.