തിരുവല്ല-തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്‌ക്കൊപ്പമുള്ള ഇസക്കുട്ടന്റെ ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കുഞ്ചാക്കോ ബോബനോളം തന്നെ ആരാധകരുണ്ട് ഇപ്പോള്‍ ഇസഹാഖ് എന്ന ഇസക്കുട്ടനും. ഏറെ കാലത്തെ കാത്തിരിപ്പ് കഴിഞ്ഞ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും മകന്‍ ജനിച്ച വാര്‍ത്ത ആരാധകരും ഏറ്റെടുത്തിരുന്നു. ഇസഹാഖിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തത്. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന നിഴല്‍ എന്ന സിനിമയിലാണ് ഇപ്പോള്‍ നയന്‍താര പ്രധാന കഥാപാത്രമായി എത്തുന്നത്. നയന്‍താരയാണ് എടുത്തിരിക്കുന്നത് എന്നതിനാല്‍ ഇസക്കുട്ടന്‍ ഗമയിലാണ് എന്നാണ് ആരാധകര്‍ പറയുന്നത്. കുറച്ച് ഗൗരവത്തിലാണ് ഇസക്കുട്ടന്‍ ഉള്ളത്. എന്തായാലും ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റര്‍ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബനും നയന്‍താരയും ഒന്നിക്കുന്നത്. സിനിമയിലെ നായകനായ കുഞ്ചാക്കോ ബോബന്റെയും നായികയായ നയന്‍താരയുടെയും കഥാപാത്രം എത് തരത്തിലുള്ളതായിരിക്കും എന്ന് എന്തായാലും വ്യക്തമാക്കിയിട്ടില്ല. 25 ദിവസമാണ് നയന്‍താര നിഴലിനായി ഡേറ്റ് നല്‍കിയിരിക്കുന്നത്.