Sorry, you need to enable JavaScript to visit this website.

കണ്ണീരണിഞ്ഞ് റാണ ബാഹുബലി ദഗ്ഗുബാട്ടി വൃക്കകള്‍ തകരാറില്‍, ഹൃദയത്തിനും പ്രശ്‌നം

ഹൈദരാബാദ്-ബാഹുബലി എന്ന ചിത്രത്തിലെ ഭല്ലാല ദേവനിലൂടെ സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ആളാണ് റാണ ദഗ്ഗുബാട്ടി. എന്നാല്‍ ബാഹുബലിക്ക് പിന്നാലെ റാണ സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തിരുന്നു.റാണയുടെ ആരോഗ്യത്തിനെ കുറിച്ചും ധാരാളം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബോഡി ഫിറ്റ് ലുക്കില്‍ നിന്ന് മെലിഞ്ഞ റാണയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.തനിക്കുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചും താന്‍ കടന്നുപോയ അവസ്ഥകളെ കുറിച്ചും മനസുതുറന്നിരിക്കുകയാണ് താരം.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

തെന്നിന്ത്യന്‍ താരം സാമന്ത അവതാരകയായി എത്തുന്ന സാം ജാമിലാണ് റാണ തന്റെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് തുറന്നുപറഞ്ഞത്. തന്റെ വൃക്കകള്‍ തകരാറിലാവുകയും രക്തസമ്മര്‍ദം കൂടിയപ്പോള്‍ മുപ്പതുശതമാനം വരെ മരണത്തിനു സാധ്യതയുണ്ടായിരുന്നുവെന്നും റാണ വെളിപ്പെടുത്തി. ഏറെ വികാരധീനനായാണ് താരം അസുഖത്തെക്കുറിച്ച് പറഞ്ഞത്.ഹൃദയത്തിനും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ബി.പി കൂടി സ്‌ട്രോക്ക് വരാന്‍ 70 ശതമാനം സാധ്യതയും മരണത്തിന് 30 ശതമാനം വരെ സാധ്യതയുമുണ്ടായിരുന്നെന്നാണ് റാണ തുറന്നു പറഞ്ഞത്.


 

Latest News