Sorry, you need to enable JavaScript to visit this website.

മാക്രോണ്‍ കണ്ണുരുട്ടി; പാക് വനിതാ മന്ത്രി ട്വീറ്റ് പിന്‍വലിച്ചു

ഇസ്ലാമാബാദ്- രണ്ടാം ലോകമഹാ യുദ്ധ കാലത്ത് നാസികള്‍ ജൂതന്മാരെ കൈകാര്യം ചെയ്തതുപോലെയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുസ്ലിംകളെ കൈകാര്യം ചെയ്യുന്നതെന്ന വിവാദ പരാമര്‍ശം പാക്കിസ്ഥാന്‍ മന്ത്രി പിന്‍വലിച്ചു.
പാക് മനുഷ്യാവകാശ മന്ത്രി ഷിറീന്‍ മസാരിയുടെ ട്വീറ്റ് പിന്‍വലിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റും വിദേശ മന്ത്രിയും ആവശ്യപ്പെട്ടിരുന്നു.

ഫ്രഞ്ച് മാഗസിനില്‍ മുഹമ്മദ് നബി (സ)യുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ ചൊല്ലി പാക്കിസ്ഥാനും ഫ്രാന്‍സും തമ്മിലുണ്ടായ തര്‍ക്കത്തിനു പിന്നാലെ ആയിരുന്നു പാക് മന്ത്രി ഷിറീന്റെ ട്വിറ്റര്‍ പോസ്റ്റ്.

മുസ്ലിം കുട്ടികള്‍ക്ക് ഐ.ഡി നമ്പറുകള്‍ ഏര്‍പ്പെടുത്തി മാക്രോണ്‍ തുടരുന്നത് നാസികള്‍ ജൂതന്മാരോട് ചെയ്ത രീതി തന്നെയാണെന്നാണ് ഷിറീന്‍ പോസ്റ്റ് ചെയ്തിരുന്നത്. മറ്റു കുട്ടികള്‍ക്ക് ഫ്രഞ്ച് അധികൃതര്‍ തിരിച്ചറിയല്‍ നമ്പറുകള്‍ നല്‍കിയിരുന്നില്ല.

 

Latest News