മുംബൈ- വീട്ടിൽനിന്ന് മയക്കുമരുന്ന് പിടിച്ചെടുത്ത കേസിൽ കോമഡി താരം ഭാരതി സിങിനെ അറസ്റ്റ് ചെയ്തു. ഇവരുടെ വീട്ടിൽ നാർകോട്ടിക് കൺട്രോൾ ബോർഡ് (എൻ.സി.ബി) ശനിയാഴ്ച രാവിലെ നടത്തിയ റെയ്ഡിനിടെയാണ് കഞ്ചാവ് പിടിച്ചെടുത്തു. തുടർന്ന് ഭാരതി സിങിനേയും ഭർത്താവ് ഹർഷ് ലിംബാചിയയേയും എൻസിബി മുംബൈയിലെ ഓഫീസിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഒരു മയക്കു മരുന്ന് ഇടപാടുകാരനെ ചോദ്യം ചെയ്തപ്പോഴാണ് ഭാരതിയുടെ പേര് ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് ഇവരുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കഞ്ചാവ് പിടികൂടുകയായിരുന്നു.