കൊല്‍ക്കത്ത- തൃണമൂല്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് സൗഗത റോയ് എംപിയും മറ്റു നാലു എംപിമാരും വൈകാതെ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്ന് ബിജെപി എംപി അര്ജുന് സിങ്. തൃണമൂല്‍ നേതാവും ഗതാഗത മന്ത്രിയുമായ സുവേധു അധികാരി ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ ശക്തിപ്പെട്ടതിനു പിന്നാലെയാണിത്. തൃണമൂലിനെതിരെ തുറന്ന യുദ്ധത്തിലാണ് അധികാരി. അഞ്ചു എംപിമാര്‍ ഏതുനിമിഷവും തൃണമൂലില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേരാനിരിക്കുകയാണെന്ന് നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ മതചടങ്ങില്‍ പങ്കെടുക്കാനെത്തിയ അര്ജുന് സിങ് പറഞ്ഞു.
സൗഗത റോയ് തൃണമൂല്‍ നേതാവും മമത ബാനര്‍ജിയുടെ മധ്യസ്ഥനായും കാമറക്കു മുമ്പില്‍ അഭിനയിക്കുകയാണ്. അദ്ദേഹം സുവേധു അധികാരിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. വൈകാതെ എല്ലാം കാണാമെന്നും അദ്ദേഹം പറഞ്ഞു.
സുവേധു അധികാര ഒരു ജനകീയ നേതാവാണെന്നും അദ്ദേഹത്തെ ആശ്രയിച്ചാണ് മമത നേതാവി മാറിയതെന്നും അര്ജുന് സിങ് പറഞ്ഞു. സുവേധു ബിജെപിയില്‍ ചേരുന്നതോടെ സംസ്ഥാന സര്‍ക്കാര്‍ വീഴുമെന്നും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.