ന്യദല്‍ഹി- തലസ്ഥാന നഗരമായ ദല്‍ഹിയില്‍ വായുമലീനീകരണം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ പരിരക്ഷ കണക്കിലെടുത്ത് കുറച്ച് നാളത്തേക്ക് ദല്‍ഹിയില്‍ നിന്ന് മാറി നില്‍ക്കാന്‍ ഡോക്ടര്‍മാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഉപദേശം നല്‍കിയതായി റിപോര്‍ട്ട്. അടുത്ത ദിവസം തന്നെ സോണിയ ഗോവയിലേക്കോ ചെന്നൈയിലേക്കോ താമസം മാറ്റുമെന്നാണ് സൂചന. നെഞ്ചില്‍ അണുബാധ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തുടരുന്ന സോണിയയ്ക്ക് വായുമലീനീകരണം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതിലാണിത്. ദല്‍ഹയിലെ വായുമലിനീകരണം കാരണമാണ് സോണിയ പൂര്‍ണ സുഖം പ്രാപിക്കാത്തതെന്നും കരുതപ്പെടുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയും തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ വീണ്ടും തലപൊക്കിയ വാഗ്വാദങ്ങള്‍ക്കുമിടെയാണ് സോണിയക്ക് ദല്‍ഹിയില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വരുന്നത്.