കോഴിക്കോട്- ധാരാളം പ്രവാസികളുടെ അക്കൗണ്ടുള്ള ബാങ്കാണ് കാനറ. കേരളത്തില്‍ കാനറ ബാങ്കിന്റെ 91 ശാഖകള്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു. പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ബ്രാഞ്ചുകളെ അറിഞ്ഞു വെക്കാം. തിരുവനന്തപുരം സ്റ്റാച്യൂ (എം), ചാല, കഴക്കൂട്ടം, പേരൂര്‍ക്കട, മുട്ടത്തറ (എച്ച്.എഫ്.ബി), പേട്ട, ശാസ്തമംഗലം, തിരുമല, ലോക്കല്‍, കാരക്കോണം, കാട്ടാക്കട, നെടുമങ്ങാട്, കിളിമാനൂര്‍, കുണ്ടറ, പുനലൂര്‍, ആയൂര്‍, പന്തളം, തിരുവല്ല, പത്തനംതിട്ട, അടൂര്‍, കോന്നി, കോഴഞ്ചേരി, ആലപ്പുഴ, കായംകുളം, ചെങ്ങന്നൂര്‍, മാന്നാര്‍, ചേര്‍ത്തല, എടത്വ, അമ്പലപ്പുഴ, ഹരിപ്പാട്, കടുത്തുരുത്തി, പൊന്‍കുന്നം, കറുകച്ചാല്‍, കുറുവിലങ്ങാട്, കോട്ടയം കഞ്ഞിക്കുഴി,
എറണാകുളം ഷണ്‍മുഖം റോഡ് (മെയിന്‍), കാക്കനാട്, അങ്കമാലി ഉദ്യമി മിത്ര, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കോലഞ്ചേരി, കളമശ്ശേരി, കോതമംഗലം, പിറവം, മരട്, ചാലക്കുടി, ഗുരുവായൂര്‍, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, കുന്നംകുളം, മുളങ്കുന്നത്തുകാവ് (പുഴയ്ക്കല്‍), മാള, വലപ്പാട്. ചെര്‍പുളശ്ശേരി, പട്ടാമ്പി, മലപ്പുറം, കോട്ടക്കല്‍, കൊണ്ടോട്ടി, മഞ്ചേരി സ്‌പെഷലൈസ്ഡ് എസ്.എം.ഇ, വളാഞ്ചേരി, നിലമ്പൂര്‍, തിരൂര്‍ (തൃക്കണ്ടിയൂര്‍), വടകര, ബാലുശ്ശേരി,
കോഴിക്കോട് ചെറൂട്ടി റോഡ് (മെയിന്‍), മാവൂര്‍ റോഡ്, കൊടുവള്ളി, പയന്തോങ്ങ്, ഓര്‍ക്കാട്ടേരി, കൊയിലാണ്ടി, താമരശ്ശേരി, പേരാമ്പ്ര, പാനൂര്‍, മട്ടന്നൂര്‍, ഇരിട്ടി, മാഹി, കല്‍പറ്റ, ബത്തേരി, പനമരം, പഴയങ്ങാടി (മുട്ടം), പയ്യന്നൂര്‍, തളിപ്പറമ്പ്, ചിറക്കല്‍, കണ്ണപുരം, ചക്കരക്കല്‍ (അഞ്ചരക്കണ്ടി), അഴീക്കോട് സൗത്ത്, ചെങ്ങള, പെരിയ, തൃക്കരിപ്പൂര്‍, കാസര്‍കോട്.സിന്‍ഡിക്കേറ്റ് ബാങ്ക് കാനറയില്‍ ലയിപ്പിച്ചതിനെ തുടര്‍ന്നാണിത്. അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന ബ്രാഞ്ചുകളാണ് പ്രവര്‍ത്തനം നിര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ബാങ്കുകളുടെ ലയനം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആന്ധ്ര ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക് എന്നിവ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലാണ് ലയിപ്പിച്ചത്. സിന്‍ഡിക്കേറ്റ് ബാങ്ക് കാനറയിലും. യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിപ്പിച്ചു. അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലും ലയിപ്പിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.