ചെന്നൈ-മലയാള സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപിരിചതയാണ് ഗൗതമി. ഗൗതമിയുടെ ചെന്നൈയിലെ വീട്ടില്‍ ഇന്നലെ ഒരാള്‍ അതിക്രമിച്ച് കയറി. ഗൗതമിയും മകളും താമസിക്കുന്ന കൊട്ടിവാക്കത്തെ വീട്ടിലാണ് ഇയാള്‍ അതിക്രമിച്ച് കയറിയത്. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
വീടിന്റെ മതില്‍ ചാടി കടന്നാണ് ഇയാള്‍ അകത്ത് കയറിയത്. പാണ്ഡ്യന്‍ എന്നാണ് പേര്. മദ്യ ലഹരിയിലായിരുന്നു ഇയാളെന്ന് പോലീസ് പറയുന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയതിനും പൊതു സ്ഥലത്ത് അപമര്യാദയായി പെരുമാറിയതിനും ഇയാള്‍ക്കെതിരേ കേസെടുത്തു. 1998ല്‍ സന്ദീപ് ഭാട്ടിയയുമായി ഗൗതമിയുടെ വിവാഹം കഴിഞ്ഞുവെങ്കിലും ഒരു വര്‍ഷത്തിന് ശേഷം ഡിവോഴ്‌സാകുകയായിരുന്നു. ആ ബന്ധത്തിലെ മകളാണ് കൂടെയുള്ളത്. പിന്നീട് കമല്‍ഹാസനുമായി പിരിഞ്ഞ ശേഷം മകള്‍ക്കൊപ്പം തനിച്ചായിരുന്നു ഗൗതമിയുടെ താമസം. വിവാഹം കഴിച്ചിരുന്നില്ലെങ്കിലും പതിമൂന്ന് വര്‍ഷം ഇവര്‍ ഒന്നിച്ച് താമസിച്ചതിന് ശേഷമായിരുന്നു 2016 ഒക്ടോബറിര്‍ വേര്‍പിരിഞ്ഞത്.