Sorry, you need to enable JavaScript to visit this website.

കോവിഡ് ദുരിതം പാട്ടാക്കിയ ചൈനീസ്  മാധ്യമ പ്രവര്‍ത്തകയ്ക്ക് തടവറ 

ബെയ്ജിംഗ്-കോവിഡ് 19 ബാധിച്ചവര്‍ക്ക് നേരിടേണ്ടിവരുന്ന പ്രയാസങ്ങള്‍ റിപ്പോര്ട്ട് ചെയ്ത  പത്രപ്രവര്‍ത്തകയെ ചൈനയില്‍ ജയിലിലടച്ചു.  വുഹാനില്‍ കോവിഡ് ബാധിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ പുറത്തുവിട്ടതിനാണ് അഭിഭാഷകയും പത്രപ്രവര്‍ത്തകയുമായ ഷാങ് ഷാന്‍ എന്ന 37കാരിയെയാണ്  തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് ഷാങ് ഷാനെതിരെ നടപടിയെടുത്തത്. കോവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ ഷാങ് ഷാന്‍ വുഹാനിലെത്തിയിരുന്നു. കോവിഡ് ബാധിതരുടെ കുടുംബാംഗങ്ങള്‍ക്ക് നേരിടേണ്ടിവരുന്ന പീഡനങ്ങളെക്കുറിച്ചും പത്രപ്രവര്‍ത്തകരെ തടവിലാക്കുന്നതിനെക്കുറിച്ചുമെല്ലാം നിരവധി വാര്‍ത്തകള്‍ അവര്‍ പുറത്തുവിട്ടിരുന്നു. പിന്നീട് മെയ് 14 മുതലാണ്ഇവരെ കാണാതായത്. തുടര്‍ന്ന് ജൂണില്‍ ഇവരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ സ്ഥിരീകരിച്ചു. ഇപ്പോള്‍ ഇവരെ പുഡോങ്ങില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് ചൈനയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സന്നദ്ധ സംഘടന (സിഎച്ച്ആര്‍ഡി) വ്യക്തമാക്കുന്നത്. ഷാങ് ഷാന്‍ ജയിലില്‍ നിരാഹാര സമരം ആരംഭിച്ചതായും അധികൃതര്‍ ഇവരെ ബലംപ്രയോഗിച്ച് ഭക്ഷണം കഴിപ്പിക്കുന്നതായും സിഎച്ച്ആര്‍ഡി വ്യക്തമാക്കി.  
 

Latest News