ഹൈദരാബാദ്-അയ്യപ്പനും കോശിയുടെ തെലുങ്ക് റീ മേക്കുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ അവസാനിക്കുന്നില്ല. സിനിമയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വര്‍ത്ത സിനിമയുടെ സംഭാഷണം എഴുതാന്‍ വേണ്ടി തൃവിക്രം ശ്രീനിവാസന്‍ മേടിക്കുന്ന വമ്പന്‍ പ്രതിഫലത്തെ കുറിച്ചാണ്. തെലുങ്കില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള മുഖ്യധാരാ സിനിമയുടെ രചയിതാക്കളില്‍ ഒരാളാണ് തൃവിക്രം. സംഭാഷണ രചയിതാവെന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും ഒരു നിര സിനിമകളുമുണ്ട് അദ്ദേഹത്തിന്റെ ക്രെഡിറ്റില്‍. 'അയ്യപ്പനും കോശിയും' റീമേക്കിന് സംഭാഷണം ഒരുക്കുക മാത്രമല്ല അദ്ദേഹം ചെയ്യുന്നത്. സ്‌ക്രിപ്റ്റ് സൂപ്പര്‍വിഷനും നടത്തും. ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ (എന്‍ടിആര്‍ 30) ചിത്രീകരണം ആരംഭിക്കുന്നതുവരെ റീമേക്കിന്റെ ചിത്രീകരണസ്ഥലത്തും ത്രിവിക്രം ശ്രീനിവാസിന്റെ സാന്നിധ്യമുണ്ടാവും. ഇതിനെല്ലാം കൂടി പത്ത് കോടി രൂപയാണ് അദ്ദേഹത്തിന്റെ പ്രതിഫലമെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.