മോഹന്‍ലാലിനൊപ്പം വീണ്ടും നേഹ സക്‌സേന 

കോഴിക്കോട്-ഏത് നായികക്കും ഇണങ്ങുന്ന ഫ്‌ളെക്‌സിബിള്‍ ബോഡിയെന്നതാണ് കംപ്ലീറ്റ് ആക്റ്റര്‍ മോഹന്‍ ലാലിന്റെ പ്രത്യേകത.  കസബ, 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് നേഹ സക്‌സേന. ഇപ്പോഴിതാ വീണ്ടും മോഹന്‍ലാല്‍ ചിത്രത്തിന്റെ ഭാഗമാകാന്‍ ഒരുങ്ങുകയാണ് താരം. ബി ഉണ്ണികൃഷ്ണന്റെ ആറാട്ടില്‍ നേഹയും ശ്രദ്ധേയമായൊരു വേഷത്തില്‍ എത്തും. മോഹന്‍ലാലിനൊപ്പമുള്ള നടിയുടെ രണ്ടാമത്തെ ചിത്രം കൂടിയാണിത്.
ഈ മാസം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ഉദയകൃഷ്ണന്റെതാണ് തിരക്കഥ. ഈ മാസ് മസാല എന്റര്‍ടെയ്‌നറില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് നായിക. സായ് കുമാര്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്ദ്രന്‍സ് വിജയരാഘവന്‍, സ്വാസിക, രചന നാരായണക്കുട്ടി, ഷീല എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Latest News