മുംബൈ-ബോളിവുഡ് താരം ശില്‍പ ഷെട്ടി രണ്ടാമത്തെ കുഞ്ഞിന് വേണ്ടി വാടക ഗര്‍ഭപാത്രം സ്വീകരിച്ചതിനെതിരെ പലരും വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ വിമര്‍ശകര്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് അവര്‍. നടി നേഹ ധൂപിയയുമായി നടത്തിയ ഒരു ചാറ്റ് ഷോയിലായിരുന്നു ശില്‍പ തുറന്നടിച്ചത്.
എന്റെ സ്വാതന്ത്ര്യം, അത് എന്റേത് മാത്രമാണ്, ഈ രാജ്യത്ത് വേറെ എത്രയോ കാര്യങ്ങളുണ്ട്, നിങ്ങള്‍ ഞാന്‍ ഗര്‍ഭിണിയാകുന്നതും പ്രസവിക്കുന്നതുമെല്ലാം നോക്കിയിരിക്കയാണോ? വിമര്‍ശകര്‍ക്ക് നേരെ ശില്‍പ ഷെട്ടി തുറന്നടിച്ചു. ആളുകളുടെ അഭിപ്രായപ്രകടനങ്ങള്‍ക്കൊന്നും താന്‍ ചെവി കൊടുക്കാറില്ല എന്നും തന്റെ തീരുമാനങ്ങളിലോ, ജീവിതത്തിലോ മറ്റുള്ളവര്‍ക്ക് കടന്ന് കയറുന്നതില്‍ പരിധിയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും ശില്‍പ പ്രതികരിച്ചു.
എന്റെ മാതാപിതാക്കള്‍ എന്നെ വളര്‍ത്തിയ രീതിയില്‍ തന്നെ എന്റെ കുഞ്ഞുങ്ങളെയും വളര്‍ത്താനാണ് ഞാന്‍ ആഗ്രഹിയ്ക്കുന്നത്. അന്ന് ഞങ്ങള്‍ക്ക് സൗകര്യങ്ങള്‍ കുറവായിരുന്നു എന്ന വ്യത്യാസം മാത്രമേ ഇപ്പോഴുള്ളൂ-താരം പറഞ്ഞു. തിരക്കുള്ള അഭിനേത്രിതായാണെങ്കിലും മക്കള്‍ക്കും കുടുംബത്തിനും പ്രാധാന്യം നല്‍കുന്ന പ്രകൃതിക്കാരിയാണ് ശില്‍പ ഷെട്ടി. ശില്‍പയ്ക്കും ഭര്‍ത്താവ് രാജ് കുന്ദ്രക്കും രണ്ടു മക്കളാണുള്ളത്, ഒരു മകനും മകളും. മകന്‍ വിയാന്‍ രാജ് കുന്ദ്ര, മകള്‍ സമിഷ. ഈ വര്‍ഷം തുടക്കത്തില്‍ വാടക ഗര്‍ഭപാത്രത്തിലൂടെയാണ് ശില്പയുടെ കുടുംബത്തിലേക്ക് മകള്‍ സമിഷ കടന്നു വന്നത്..