Sorry, you need to enable JavaScript to visit this website.

വിവാഹ ബന്ധം വേര്‍പിരിഞ്ഞാല്‍  മെലാനിയയ്ക്ക് 50 മില്യണ്‍ ഡോളര്‍ 

ന്യൂയോര്‍ക്ക്- മെലാനിയ ട്രംപുമായി  വേര്‍പിരിയുന്നതോടെ  കോടീശ്വരിയാവും.  50 മില്യണ്‍ ഡോളറാണ് മെലാനിയയുടെ കൈവശമെത്തുക. ട്രംപ് കുടുംബത്തില്‍ മെലാനിയയുടെ ശത്രുവായ ഇവാന്‍ക ട്രംപിനെ കടത്തിവെട്ടുമോ എന്നാണറിയേണ്ടത്. 50 വയസ്സുകാരിയായ മെലാനിയ അമേരിക്കയിലെ അറിയപ്പെടുന്ന മോഡലാണ്. ട്രംപിന്റെ നാല് മക്കളുടെ സ്‌റ്റെപ്പ് മദര്‍ കൂടിയാണ്. ട്രംപിനെ  ആദ്യമായി കണ്ടുമുട്ടുന്നത് 1998ലാണ്. അപ്പോള്‍ തന്നെ ന്യൂയോര്‍ക്കിലെ സൂപ്പര്‍ മോഡലായിരുന്നു അവര്‍. വോഗ്, വാനിറ്റി ഫെയര്‍, ഹാര്‍പ്പേഴ്‌സ് ബസാര്‍, ന്യൂയോര്‍ക്ക് മാഗസിന്‍, അല്യൂര്‍ എന്നീ മാഗസിനുകളുടെ കവര്‍ ചിത്രമായിരുന്നു. പ്രഥമ വനിതയാവുന്നതിന് മുമ്പ് തന്നെ മെലാനിയ പല ബിസിനസുകളും നടത്തി വിജയിച്ചിരുന്നു. 38.6 മില്യണ്‍ യുഎസ് ഡോളറിന്റെ വരുമാനം അവര്‍ക്കുണ്ട്. 
അതേസമയം, മെലാനിയ ടൈംപീസസ് ആന്‍ഡ് ജുവല്ലറിയ്ക്ക് പുറമേ  മെലാനിയ സ്‌കിന്‍ കെയറും ആരംഭിച്ചിരുന്നു. പ്രായമറിയാതിരിക്കാന്‍ ഈ മേക്കപ്പുകള്‍ സഹായിക്കുമന്നാണ് വാഗ്ദാനം. മറ്റ് സ്‌കിന്‍ കെയര്‍ ഉല്‍പ്പന്നങ്ങളുടെ മോഡലിലായിരുന്നു ഇത്. വിലകൂടിയ ആഭരണങ്ങളും അവര്‍ വില്‍പ്പന നടത്തിയിരുന്നു. വൈറ്റ് ഹൗസിലെത്തിയ ശേഷം ഇവാന്‍ക ട്രംപുമായി വളരെ അകന്നിരിക്കുകയാണ് മെലാനിയ. ഇരുവരും ട്രംപിന്റെ സ്വത്തിന്റെ കാര്യത്തില്‍ തര്‍ക്കങ്ങളുണ്ട്. തന്നേക്കാള്‍ ആധിപത്യം നേടാന്‍ നോക്കുന്നു എന്ന് മെലാനിയയും ഇവാന്‍കയും ഒരേസമയം കരുതുന്നുണ്ട്. 289 മില്യണ്‍ വരുമാനമാണ് ഇവാന്‍കയ്ക്കുള്ളത്. ഇവന്‍ക ട്രംപ് മോഡലായിട്ടാണ് കരിയര്‍ ആരംഭിച്ചത്. പിന്നീട് അവര്‍ ബിസിനസ് രംഗത്തേക്ക് മാറുകയായിരുന്നു. ട്രംപിന്റെ കുടുംബ ബിസിനസുകളുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പദവി വരെ ഇവര്‍ ഉയര്‍ന്നു. 27 മില്യണ്‍ യുഎസ് ഡോളറിന്റെ വരുമാനം ഈ കാലയളവില്‍ തന്നെ ഇവര്‍ക്കുണ്ടായിരുന്നു. 
 

Latest News