മുംബൈ- മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കും സംസ്ഥാന മന്ത്രി ആദിത്യ താക്കറെക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ മോശം പരാമര്‍ശം നടത്തിയ കേസില്‍ അറസ്റ്റിലായ സമീത് താക്കര്‍ക്ക് മുംബൈ കോടതി ജാമ്യം അനുവദിച്ചു.
ഒക്ടോബര്‍ 24 ന് അറസ്റ്റിലായ സമീതിന് 25,000 രൂപയുടെ ബോണ്ടിന്മേലാണ് കോടതി ജാമ്യം അനുവദിച്ചത്.
സമീതിന് നവംബര്‍ രണ്ടിന് നാഗ്പൂര്‍ കോടതി ജാമ്യം നല്‍കിയെങ്കിലും ഉടന്‍ തന്നെ മുംബൈ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മുംബൈയിലെ പ്രാദേശിക കോടതി നേരത്തെ സമീത് താക്കറെ നവംബര്‍ ഒമ്പത് വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.