ബോക്‌സോഫീസില്‍ മികച്ച വിജയം കൊയ്ത ചിത്രമായിരുന്നു ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ്... ഈ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. ചങ്ക്‌സ് 2 ദി കണ്ക്ലൂഷന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
അടുത്ത വര്‍ഷം ചിത്രീകരണമാരംഭിക്കുന്ന സിനിമയില്‍ ഒരു ബോളിവുഡ് സൂപ്പര്‍ താരവും അഭിനയിക്കുന്നു. ചിത്രത്തിന്റെ സംവിധായകന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു അടാര്‍ ലവ് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് സംവിധായകനിപ്പോള്‍ ഈ ചിത്രത്തിന് ശേഷമായിരുക്കും ചങ്ക്‌സ് 2 ഒരുക്കുന്നത്. കൂടാതെ പോണ്‍ താരം മിയാഖലീഫയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഒരു വര്‍ഷം മാത്രം നീണ്ട പോണ്‍ കരിയര്‍ കൊണ്ട് ലോകത്തെ ഏറ്റവും വിലയേറിയ പോണ്‍ താരമായി മാറിയ ആളാണ് ലെബനീസ് വംശജയായ മിയ ഖലീഫ.ചിത്രത്തില്‍ മിയക്ക് സജീവ റോളായിരിക്കുമെന്നും വെറുതെ വന്നു പോകുന്ന റോളാകില്ലെന്നും സംവിധായകന്‍ പറയുന്നു.
ചങ്ക്‌സിന് തിരക്കഥ ഒരുക്കിയ സാരംഗും സനൂപും തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും രചന നിര്‍വഹിക്കുന്നത്. ഹണി റോസ് തന്നെയാകും നായിക. എന്നാല്‍ മറ്റുള്ള അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഓണം റിലീസായിട്ടാകും ചിത്രം തിയേറ്ററുകളിലെത്തുക.
Read more at: http://www.mathrubhumi.com/movies-music/news/omar-lulu-chunks-movie-chunks-2-mia-porn-star-mia-khalifa-omar-lulu-mathrubhumi-movie-news-film-news-1.2349383