ചെന്നൈ-നടനും സംവിധായകനും കൊറിയോഗ്രാഫറുമെല്ലാമായ പ്രഭുദേവ വീണ്ടും വിവാഹതനാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആദ്യ ഭാര്യയുമായുള്ള ബന്ധം നേരത്തെ പിരിഞ്ഞിരുന്നു. 32 വര്‍ഷമായി സിനിമ രംഗത്ത് സജീവമാണ് പ്രഭുദേവ. നടനായും കൊറിയോഗ്രാഫറായുമെല്ലാം തിളങ്ങിയ പ്രഭുദേവ നിരവധി ഹിറ്റ് ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. തന്റെ സഹോദരിയുടെ മകളെയാണ് പ്രഭുദേവ വിവാഹം കഴിക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. താരം പ്രണയത്തിലാണെന്നും ഉടനെ തന്നെ വിവാഹമുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്തയെ സംബന്ധിച്ച് പ്രഭുദേവയുടെ പക്കല്‍ നിന്നും യാതൊരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല. ആദ്യ വിവാഹത്തില്‍ പ്രഭുദവേയ്ക്ക് രണ്ട് ആണ്‍കുട്ടികളുണ്ട്. പിന്നീട് നടി നയന്‍താരയുമായുള്ള പ്രണയത്തെ തുടര്‍ന്ന് വിവാഹ ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു.
നയന്‍താരയുമായുള്ള ബന്ധം അവസാനിച്ചതോടെ താന്‍ വിവാഹം കഴിക്കുന്നില്ലെന്നും മക്കള്‍ക്ക് വേണ്ടി ജീവിക്കുകയാണെന്നുമായിരുന്നു പ്രഭുദേവ പറഞ്ഞിരുന്നു. സല്‍മന്‍ ഖാന്‍ നായകനായിട്ടുള്ള രാധെയാണ് പ്രഭുദേവ ഇപ്പോള്‍ സംവിധാനം ചെയ്യുന്ന സിനിമ. പിന്നീട് ഭഗീര, പൊന്‍ മാണിക്കവേല്‍ തുടങ്ങിയ തമിഴ് സിനിമകളില്‍ അഭിനയിക്കുകയും ചെയ്യും.