ഹൈദരാബാദ്-ടെന്നിസ് താരം സാനിയ മിര്‍സ മിനി വെബ് സീരീസില്‍ അഭിനയിക്കുന്നു. ക്ഷയരോഗത്തിനെപ്പറ്റിയുള്ള ബോധവത്കരണത്തിനായുള്ള വെബ് സീരീസിലാണ് സാനിയ അഭിനയിക്കുന്നത്. എംടിവി നിഷേധ് എലോണ്‍ ടുഗദര്‍ എന്നാണ് വെബ് സീരീസിന്റെ പേര്. സാനിയ മിര്‍സ ആയി തന്നെയാണ് താരം വെബ് സീരീസില്‍ വേഷമിടുക. രാജ്യം നേരിടുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് ക്ഷയരോഗം. രോഗബാധിതരില്‍ പകുതി പേരും 30ല്‍ താഴെ പ്രായം വരുന്നവരാണ്. ക്ഷയരോഗത്തെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ മാറ്റുകയും, ആളുകളുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുകയുമാണ് ഈ സെബ് സീരീസിന്റെ ലക്ഷ്യമെന്നും ആളുകളെ ബോധവത്കരിക്കാന്‍ ഈ സീരീസിനു കഴിയുമെന്നും സാനിയ പറഞ്ഞു. എംടിവി നിഷേധ് എന്ന ടിവി ഷോയുടെ സ്പിന്‍ ഓഫാണ് ഈ വെബ് സീരീസ്.