കൊല്‍ക്കത്ത- പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തി. പശ്ചിം ബര്‍ധമാന്‍ ജില്ലയിലുണ്ടായ സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രി 11 മണിയോടെ ഉണ്ടായ വെടിവെപ്പില്‍ തൃണമൂല്‍ പ്രവര്ത്തകന് ധരംവീര്‍ നുനിയ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
കല്‍ക്കരി ബെല്‍റ്റിലെ ലാഭം പങ്കുവെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിനു പിന്നിലെന്ന് ബി.ജെ.പി നേതൃത്വം അവകാശപ്പെട്ടു.