ചെന്നൈ-തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിക്രം മുത്തച്ഛനായി. കഴിഞ്ഞ ദിവസമാണ് വിക്രമിന്റെ മകള്‍ അക്ഷിതക്ക് ഒരു പെണ്‍കുഞ്ഞു പിറന്നത്. മൂന്ന് വര്‍ഷം മുന്‍പ് വിവാഹിയായ അക്ഷിതയുടെ ഭര്‍ത്താവ് കരുണാനിധിയുടെ മൂത്ത സഹോദരന്‍ എംകെ മുത്തുവിന്റെ കൊച്ചു മകനാണ്. സിനിമകളില്‍ ചുള്ളനായി വിലസി നടക്കുന്ന വിക്രം ജീവിതത്തില്‍ മുത്തച്ഛനായ വാര്‍ത്ത ഏറെ കൗതുകത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.