വാഷിംഗ്ടണ്‍- ജോ ബൈഡനെ അമേരിക്കന്‍ പ്രസിഡന്റായി പ്രഖ്യാപിച്ചിട്ടും തെരഞ്ഞെടുപ്പില്‍ വിജയം വീണ്ടും അവകാശപ്പെട്ട് വീണ്ടും ഡൊണാള്‍ഡ് ട്രംപ്. നമ്മള്‍ ജയിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് വീണ്ടും ട്വീറ്റ് ചെയ്തിരിക്കുകയാണ്. തെരഞ്ഞെടുപ്പ് തട്ടിയെടുക്കാന്‍ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി ശ്രമിക്കുന്നുവെന്ന് യാതൊരു തെളിവുമില്ലാതെ ചൊവ്വാഴ്ച ട്രംപ് ആരോപിച്ചിരുന്നു. ഞങ്ങളാണ് വലുതെന്നും അവര്‍ തെരഞ്ഞെടുപ്പ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും അതിന് അവരെ ഒരിക്കലും അനുവദിക്കില്ലെന്നും പോളിംഗ് അവസാനിച്ച ശേഷം വോട്ട് ചെയ്യാന്‍ പറ്റില്ലെന്നും ട്രംപ് ആരോപിച്ചിരുന്നു.തെരഞ്ഞെടുപ്പ് അവസാനിച്ചിട്ടില്ലെന്നും സംസ്ഥാനങ്ങള്‍ ബൈഡനെ വിജയിയായി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് ട്രംപിന്റെ വാദം. കടുത്ത മത്സരം നടന്ന സംസ്ഥാനങ്ങളില്‍ റീ കൗണ്ടിംഗ് ആവശ്യപ്പെടുമെന്നും ട്രംപ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു.