പട്‌ന- ബിഹാറില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകാനിരിക്കെ ഇഞ്ചോടിഞ്ച് മത്സരം നടന്ന മണ്ഡലങ്ങളില്‍ ഫലം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡിയും ഗൂഢനീക്കം നടത്തുന്നുവെന്ന് പ്രതിപക്ഷ മഹാസഖ്യത്തിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) ആരോപിച്ചു. ഫലം ജെഡിയു-ബിജെപി സഖ്യത്തിന് അനുകൂലമാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ചുരുങ്ങിയത് 10 മണ്ഡലങ്ങളിലെങ്കിലും ഉദ്യോഗസ്ഥര്‍ വോട്ടെണ്ണല്‍ വൈകിപ്പിക്കുകയാണെന്നും സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയ സാക്ഷ്യപത്രം നല്‍കുന്നില്ലെന്നും ആര്‍ജെഡി ആരോപിച്ചു.
മഹാസഖ്യം 119 സീറ്റുകളില്‍ ജയിച്ചിട്ടുണ്ടെന്നു വ്യക്തമാക്കി പട്ടികയും ആര്‍ജെഡി പുറത്തു വിട്ടു. ഇവരെ വിജയികളായി തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്‌സൈറ്റില്‍ കാണിക്കുകയും റിട്ടേണിങ് ഓഫീസര്‍ അഭിനന്ദിക്കുകയും ചെയ്തവരാണ്. എന്നാല്‍ വിജയ സാക്ഷ്യപത്രം നല്‍കുന്നില്ലെന്നും പാര്‍ട്ടി ആരോപിച്ചു.
ആരോപണങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിഷേധിച്ചു. കമ്മീഷന്‍ ആരുടേയും സമ്മര്‍ദ്ദത്തില്‍ അല്ലെന്നും 146 മണ്ഡങ്ങളിലെ ഫലം മാത്രമെ പ്രഖ്യാപിച്ചിട്ടുള്ളൂവെന്നും കമ്മീഷന്‍ അറിയിച്ചു.
ये उन 119 सीटों की सूची है जहाँ गिनती संपूर्ण होने के बाद महागठबंधन के उम्मीदवार जीत चुके है। रिटर्निंग ऑफ़िसर ने उन्हें जीत की बधाई दी लेकिन अब सर्टिफ़िकेट नहीं दे रहे है कह रहे है कि आप हार गए है। ECI की वेबसाइट पर भी इन्हें जीता हुआ दिखाया गया। जनतंत्र में ऐसी लूट नहीं चलेगी। pic.twitter.com/puUvIagyDz
— Rashtriya Janata Dal (@RJDforIndia) November 10, 2020