മുംബൈ-ആഭരണങ്ങളോടുള്ള നടിയുടെ താല്‍പര്യവും പരസ്യമായ രഹസ്യമാണ്. ഒരു വലിയ ആഭരണ കളക്ഷന്‍ തന്നെ ശില്‍പ ഷെട്ടിക്കുണ്ട്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് നടിയുടെ വിശേഷപ്പെട്ട ആഭരണത്തെ കുറിച്ചാണ് . തന്റെ പ്രിയപ്പെട്ട ആഭരണമായ ഇരുപതു കാരറ്റിന്റെ ഡയമണ്ട് മകന്‍ വിയാന്‍ രാജിന്റെ ഭാവി വധുവിന് നല്‍കുന്നതിനെ കുറിച്ചാണ് നടി പറയുന്നത്. നടിയുടെ രസകരമായ വാക്കുകള്‍ സിനിമ കോളങ്ങളില്‍ വൈറലായിട്ടുണ്ട്.
മകനുമായുള്ള രസകരമായ സംഭാഷണമാണ് ശില്‍പ അഭിമുഖത്തില്‍ പറയുന്നത്. ഞാന്‍ എന്റെ മകനോട് പറയും. മകന്റെ ഭാര്യയ്ക്ക് എന്റെ പ്രിയപ്പെട്ട 20 കാരറ്റ് ഡയമണ്ട് നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ ഒരു കണ്ടീഷന്‍ മാത്രം. എന്നോട് നല്ലത് പോലെ പെരുമാറിയാല്‍ മാത്രമേ കെടുക്കുകയുള്ളൂ. അതല്ലെങ്കില്‍ ചെറുതെന്തെങ്കിലും കിട്ടി തൃപ്തിപ്പെടേണ്ടി വരുമെന്നും ശില്‍പ പറയുന്നു. നടിയുടെ വാക്കുകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിയിരിക്കുകയാണ്. ജീവിതത്തില്‍ താന്‍ മാത്യത്വത്തിനാണ് മുന്‍ഗണന കൊടുക്കുന്നതെന്നും ശില്‍പ പറയുന്നു. ഇന്‍സ്റ്റഗ്രാം നോക്കിയാല്‍ കാണാം, അമ്മ എന്നതാണ് തനിക്ക് നല്‍കുന്ന ആദ്യ നിര്‍വചനം, കാരണം അതാണ് എന്നും തനിക്ക് പ്രധാനം ശില്‍പ പറയുന്നു.. വ്േളാഗിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. മാതൃദിനത്തില്‍ വിയാന്‍ തനിക്ക് സമ്മാനിച്ച കത്തിന്റെ വീഡിയോ ശില്‍പ പങ്കുവച്ചിരുന്നു.
ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യാതൊരുവിധ വിട്ട്വീഴ്ചയ്ക്കും തയ്യാറാകാത്ത ശില്‍പയുടെ ഫിറ്റ്‌നസ് ബോളിവുഡ് കോളങ്ങളില്‍ വലിയ ചര്‍ച്ചയാണ്. ദിവസം ചെല്ലുന്തോറും 45 കാരിയായ ശില്‍പ കൂടുതല്‍ ചെറുപ്പമാകുകയാണ്. നടിയുടെ നിത്യയൗവ്വനം താരങ്ങളുടെ ഇടയില്‍ തന്നെ ചര്‍ച്ച വിഷയമാണ്.