Sorry, you need to enable JavaScript to visit this website.

കെമിസ്ട്രി ശരിയല്ലെന്ന് പറഞ്ഞ് പ്രയാഗയെ തെലുങ്ക് സിനിമയില്‍ നിന്നൊഴിവാക്കി

ഹൈദരാബാദ്-സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കടന്നു വന്ന താരമാണ് പ്രയാഗ മാര്‍ട്ടിന്‍. അതിന് ശേഷം ഒന്ന് രണ്ട് സിനിമകളില്‍ അഭിനയിച്ചെങ്കിലും പ്രേക്ഷകര്‍ കൂടുതല്‍ ശ്രദ്ധിച്ചത് കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന സിനിമയില്‍ നായികയായപ്പോഴാണ്.പ്രയാഗയുടെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായത് ആ സിനിമയാണ്. അതിന് ശേഷം നിരവധി നായികാ വേഷങ്ങള്‍ താരത്തെ തേടിയെത്തി. ഇന്റര്‍വ്യൂകളിലൂടെ ട്രോളര്‍മാരുടെ ട്രോള്‍ നല്ല രീതിയില്‍ തന്നെ താരം നേരിട്ടു. ട്രോളുകളെ എല്ലാം അതിന്റെ സെന്‍സില്‍ കാണുന്ന വ്യക്തി കൂടിയാണ് പ്രയാഗ.
അഭിനയത്തിന് പുറമേ ക്ലാസിക്കല്‍ ഡാന്‍സിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. തമിഴിലും കന്നടയിലും മികച്ച പ്രകടനം കാഴ്ചവെച്ച പ്രയാഗ തെലുങ്കിലാണ് പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നത്. തെലുങ്കിലെ സൂപ്പര്‍സ്റ്റാറായ നന്ദമൂരി ബാലകൃഷ്ണയ്‌ക്കൊപ്പമാണ് പ്രയാ?ഗയുടെ പുതിയ ചിത്രം.
സൂപ്പര്‍ സംവിധായകന്‍ ബോയപതി ശ്രിനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിബി3 എന്നാണ് ചിത്രത്തിന് താല്‍കാലികമായി പേര് നല്‍കിയിരിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ നായകനൊപ്പമുള്ള കെമിസ്ട്രി തീരെ മോശമായതിനെ തുടര്‍ന്ന് താരത്തെ ചിത്രത്തില്‍ നിന്നും പുറത്താക്കിയതായി തെലുങ്ക് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നു.
പ്രയാഗയ്ക്ക് പകരക്കാരിയായി പ്രഗ്യ ജയ്‌സുവാള്‍ ആണ് നായിക എന്നാണ് വാര്‍ത്തകള്‍. തന്റെ പുതിയ ചിത്രത്തിലേക്ക് പ്രയാഗയെ കാസ്റ്റ് ചെയ്ത് മലയാള സിനിമകള്‍ കണ്ട് അഭിനയം ഇഷ്ടപ്പെട്ടിട്ടാണ്. ഈ സിനിമ നടന്നിരിന്നുവെങ്കില്‍ പ്രയാഗയ്ക്ക് തെലുങ്കില്‍ ഒരു മികച്ച തുടക്കം ലഭിച്ചേനെയെന്നും സംവിധായകന്‍ പറഞ്ഞു.
 

Latest News