മുംബൈ- ബോളിവുഡ് നിര്‍മ്മാതാവ് ഫിറോസ് നാദിയവാലയുടെ ഭാര്യ ഷബാന സയിദിനെ എന്‍സിബി അറസ്റ്റ് ചെയ്തു. ഇവരുടെ മുംബൈ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മൂന്നര ലക്ഷം രൂപയോളം വില മതിയ്ക്കുന്ന കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഫിറോസ് നദിയാവാലയ്ക്കും എന്‍സിബി സമന്‍സ് അയച്ചിട്ടുണ്ട്. നിരവധി ബോളിവുഡ് സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള വ്യക്തിയാണ് ഫിറോസ് നാദിയവാല. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിനും എന്‍സിബി സമന്‍സ് അയച്ചിട്ടുണ്ട്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സമന്‍സ് അയച്ചിരിയ്ക്കുന്നത്. എന്‍സിബി റെയിഡിനെ തുടര്‍ന്ന് വിവിധ ഇടങ്ങളില്‍നിന്നുമായി നിരവധിപേര്‍ അറസ്റ്റിലായിട്ടുണ്ട്.