Sorry, you need to enable JavaScript to visit this website.

വൈറ്റ് ഹൗസില്‍ നിന്നിറങ്ങുന്നതോടെ  മെലാനിയ ട്രംപിനെ ഡിവോഴ്‌സ് ചെയ്യും

വാഷിങ്ടണ്‍-തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ ട്രംപും റിപബ്ലിക്കന്‍ പാര്‍ട്ടിയും ഇതുവരെ തയ്യാറായിട്ടില്ല. അതിനിടെ വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്ന നിമിഷം ട്രംപിനെ ഭാര്യ മെലാനിയ ഡിവോഴ്‌സ് ചെയ്യാനൊരുങ്ങുകയാണെന്നാണ് വെളിപ്പെടുത്തല്‍.അമേരിക്കയുടെ 46ാമത്തെ പ്രസിഡന്റ് ആയി ഡെമോക്രാറ്റ് നേതാവ് ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ട്രംപിനെതിരെ 290 ഇലക്ടറല്‍ വോട്ടുകളുമായി കുറ്റന്‍ വിജയമാണ് ബൈഡന്‍ നേടിയത്. ട്രംപിന് ലഭിച്ചതാകട്ടെ വെറും 214 വോട്ടുകളും.  പരാജയപ്പെട്ടെങ്കിലും വൈറ്റ് ഹൗസില്‍ നിന്ന് ട്രംപ് ഇറങ്ങാന്‍ തയ്യാറാകുമോയെന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കപ്പെടുന്നത്.
ട്രംപ് പരാജയപ്പെട്ടതോടെ 15 വര്‍ഷത്തെ വിവാഹബന്ധം അവസാനിപ്പിക്കാനൊരുങ്ങുകയാണ് മെലാനിയ എന്നാണ് മുന്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ട്രംപ് വൈറ്റ് ഹൗസില്‍ നിന്നും പുറത്താകാന്‍ മെലാനിയ നിമിഷങ്ങള്‍ എണ്ണി കാത്തിരിക്കുകയാണെന്നാണ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തിയതായി ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 
നേരത്തേ തന്നെ ട്രംപുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തുന്ന കാര്യം മെലാനിയ ആലോചിച്ചിരുന്നു.  എന്നാല്‍ അധികാരത്തിലിരിക്കുമ്പോള്‍ ട്രംപുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനെ മെലാനിയ ഭയപ്പെട്ടിരുന്നു.തന്റെ അധികാരം ഉപയോഗിച്ച് ട്രംപ് പ്രതികാര നടപടി കൈക്കൊണ്ടേക്കുമെന്ന ഭീതിയിലായിരുന്നു ഇതെന്നും വൈറ്റ് ഹൗസ് ഓഫീസ് ഓഫ് പബ്ലിക് ലൈസന്‍സിന്റെ മുന്‍ ഡയറക്ടര്‍ ഒമറോസ മനിഗോള്‍ട്ട് ന്യൂമാന്‍ പറ!ു.
ഡൊണാള്‍ഡ് ട്രംപുമായി പരസ്യമായി ഇടഞ്ഞ് 2017 ഡിസംബറില്‍ അപ്രതീക്ഷിതമായി രാജിവെച്ച ഉദ്യോഗസ്ഥനാണ് മനിഗോള്‍ട്ട് ന്യൂമാന്‍. അതേസമയം 2016 ല്‍ ഡൊണാള്‍ഡ് ട്രംപ് അപ്രതീക്ഷിതമായി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ മെലാനിയ പൊട്ടിക്കരഞ്ഞിരുന്നുവെന്നും അവരുടെ അടുത്ത സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു.
ട്രംപ് ഭരണത്തിലേറണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നില്ല. അതിനാലാണ് മകന്‍ ബാരണിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതുവരെ വാഷിങ്ടണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് മാറാന്‍ അഞ്ച് മാസം കാത്തിരുന്നതെന്നും മാനിഗോള്‍ട്ട് പയുന്നു.
ട്രംപ് അധികാരത്തിലേറിയില്ലായിരുന്നുവെങ്കില്‍ മകന്‍ ഭാരന് ട്രംപിന്റെ സ്വത്തിന് തുല്യമായ വിഹിതം നല്‍കാന്‍ ആവശ്യപ്പെട്ട് കൊണ്ടൊരു കരാറിലെത്താന്‍ മെലാനിയ തയ്യാറെടുക്കുകയായിരുന്നുവെന്ന് അവരുടെ മുന്‍ ഉപദേഷ്ടക സ്‌റ്റെഫാനി വോക്കോഫും വെളിപ്പെടുത്തി.ട്രംപിനും ഭാര്യ മെലാനിയ്ക്കും വൈറ്റ് ഹൗസില്‍ പ്രത്യേകം പ്രത്യേകം കിടപ്പുമുറികളാണ് ഉണ്ടായിരുന്നതെന്നും വോക്കോള്‍ഫ് ആരോപിച്ചു.2005 ലാണ് ട്രംപും മെലാനിയയും തമ്മിലുള്ള വിവാഹം. മെലാനിയയുടെ ആദ്യത്തെയും ട്രംപിന്റെ മൂന്നാമത്തെയും വിവാഹമായിരുന്നു ഇത്.
 

Latest News