വാഷിങ്ടൺ- അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ വിജയം ഉറപ്പിച്ചെന്ന് റിപ്പോർട്ട്. വിജയം പ്രഖ്യാപിച്ചുകൊണ്ടുള്ള സുപ്രധാന പ്രസംഗത്തിന് ബൈഡെൻ തയ്യാറെടുക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 90 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞ അരിസോണയിൽ 47052 വോട്ടിന് ബൈഡൻ മുന്നിലാണ്. ഇവിടെ വിജയിച്ചാൽ ബൈഡന് 11 ഇലക്ട്രൽ വോട്ടുകൾ നേടി അധികാരത്തിലെത്താം.
99 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞ ജോർജിയയിൽ 1500 വോട്ടിന് ബൈഡൻ പിന്നിലാണ്. ജോർജിയയിൽ വിജയിക്കുകയാണെങ്കിലും 16 ഇലക്ട്രൽ വോട്ട് നേടി അധികാരത്തിലെത്താം. ഇവിടെ ട്രംപാണ് വിജയിക്കുന്നതെങ്കിൽ 236 വോട്ടുകളായിരിക്കും ട്രംപിന് ലഭിക്കുക. 84 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞ നവാഡയിൽ 11,438 വോട്ടുകൾക്കും ബൈഡൻ മുന്നിലുണ്ട്.