ലഖ്നൗ- ഉത്തര്‍പ്രദേശില്‍ മന്ത്രി ഓം പ്രകാശ് രാജ്ഭറിന്റെ അകമ്പടി വാഹനമിടിച്ച് അഞ്ച് വയസ്സുകാരന് കൊല്ലപ്പെട്ടു. ഗോണ്ട ജില്ലയിലാണ് സംഭവം. കുട്ടി സംഭവ സ്ഥലത്തുതന്നെ മരിച്ചുവെന്നും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതായും ഗോണ്ട എ.എസ്.പി ഹൃദേഷ് കുമാര്‍ പറഞ്ഞു. ശിവ ഗോസ്വാമിയെന്ന ബാലനാണ് മരിച്ചത്. അശ്രദ്ധയോടെ വാഹനമോടിച്ചതിനാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് സൂപണ്ട് ഉമേഷ് കുമാര്‍ സിംഗ് പറഞ്ഞു.
കുട്ടിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപയുടെ സഹായ ധനം പ്രഖ്യാപിച്ചു. സംഭവത്തെ കുറിച്ച് ഡി.ജി.പിയില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട സര്‍ക്കാര്‍ കുറ്റവാളിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് നിര്‍ദേശിച്ചു.