മുംബൈ- ആത്മഹത്യാ പ്രേരണ കുറ്റത്തിന് അറസ്റ്റിലായ റിപബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. ഉടന്‍ മോചിപ്പിക്കണമെന്ന് അര്‍ണബ് ഡിവിഷന് ബെഞ്ചിനോ് ആവശ്യപ്പെട്ടിരുന്നു. ഇതു നിരസിച്ച ബെഞ്ച് ഹര്‍ജി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പരിഗണിക്കുമെന്നറിയിച്ചു. ബുധനാഴ്ച അറസ്റ്റിലായ അര്‍ണബിന് ഈ മാസം 18 വരെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധിയുണ്ട്. ജാമ്യം തേടി മജിസ്ട്രേറ്റ് കോടതിയെ അര്‍ണബ് സമീപിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഈ ജാമ്യാപേക്ഷ പിന്‍വലിച്ച് നേരിട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഉടന്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതിയും വ്യാഴാഴ്ച ജാമ്യം നിഷേധിച്ചു.