ഭോപാല്‍- വിവാഹത്തിലൂടെ മതപരിവര്‍ത്തനം നടത്താന്‍ ഗൂഢശ്രമം നടത്തുന്നവരെ തടയാന്‍ പുതിയ നിയമം കൊണ്ടു വരുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. പ്രണയത്തിന്റെ പേരില്‍ വിവാഹം ചെയ്ത് മറ്റുള്ളവരുടെ മതം മാറ്റാന്‍ ഗൂഢനീക്കം നടത്തുന്നവരെ കര്‍ശനമായി തടയുന്നതിനാണ് പുതിയ നിയമം കൊണ്ടുവരുന്നത്. ഇത് അനുവദിക്കാനാവില്ല. പുതിയ നിയമത്തിന് നടപടികള്‍ ആരംഭിച്ചതായും ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശ്, അസം, ഹരിയാന എന്നീ സംസ്ഥാനങ്ങളും സമാന നിയമം കൊണ്ടു വരുമെന്ന് പ്രഖ്യാപിച്ചിരുന്നു.