അര്‍ണബ് ഗോസ്വാമി ജുഡീഷ്യല്‍ കസ്റ്റഡിയില്‍

മുംബൈ- ആത്മഹത്യാ പ്രേരണ കുറ്റത്തിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ റിപബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ കോടതി രണ്ടാഴ്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പോലീസ്് തന്നെ കയ്യേറ്റം ചെയ്തുവെന്ന അര്‍ണബിന്റെ ആരോപണം കോടതി തള്ളിക്കളഞ്ഞു. 2018ല്‍ ആര്‍കിടെക്റ്റും ഇന്റീരിയര്‍ ഡിസൈനറുമായ അന്വയ് നായിക്, അമ്മ കുമുദ നായിക് എന്നിവരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് കേസ്. ആത്മഹത്യാ കുറിപ്പില്‍ അന്വയ് അര്‍ണബിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

കുടുംബം അര്‍ണബിനെതിരെ നല്‍കിയ കേസ് ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് സമ്മര്‍ദ്ദത്തിലൂടെ അവസാനിപ്പിച്ചതായിരുന്നു. മരിച്ച അന്വയിന്റെ ഭാര്യയും മകളും നല്‍കിയ പരാതിയെ തുടര്‍ന്ന് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാരാണ് ഈയിടെ കേസില്‍ പുനരന്വേഷണം തുടങ്ങിയത്.
 

Latest News