പാരീസ്- ഫ്രഞ്ച് നഗരമായ നീസിലെ ചര്‍ച്ചില്‍ മൂന്ന് പേരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയുമായി ബന്ധമുള്ള 17 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
തുനിഷ്യക്കാരനായ പ്രതി ബ്രാഹിം ഇസ്സൗളുമായി ഓണ്‍ലൈന്‍ ബന്ധമുണ്ടായിരുന്ന കൗമാരക്കാരനാണ് പിടിയിലായത്.
ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത നാല് പേര്‍ ബുധനാഴ്ച വൈകിട്ടും കസ്റ്റഡിയില്‍ തുടരുകയാണ്. നീസിലെ നോത്രദാം ബസിലിക്കയില്‍ നടന്ന കൊലപാതകത്തിനുശേഷം നിരവധി തവണ പോലീസില്‍നിന്ന് വെടിയേറ്റ ബ്രാഹിം ഇസ്സൗള്‍ ആശുപത്രിയില്‍ തുടരുകയാണ്.