ആലപ്പുഴ- മലയാളത്തിന്റെ ചോക്ലേറ്റ് നായകന്‍ കുഞ്ചാക്കോബോബന്റെ 44 -മത്തെ പിറന്നാളായിരുന്നു ഇന്ന്. താരത്തിന്റെ പിറന്നാളിന് ഭാര്യ പ്രിയയും മകന്‍ ഇസയും ചേര്‍ന്നൊരുക്കിയ സര്‍പ്രൈസാണ് ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്. 'അപ്പ മൈ ലവ്' എന്ന ഇസക്കുട്ടന്റെ വാക്കുകള്‍ ചേര്‍ത്താണ് പ്രിയ സര്‍പ്രൈസ് ഗിഫ്റ്റ് തയ്യാറാക്കിയത്. ഒരു ഗോള്‍ഡ് കോയിനില്‍ മനോഹരമായി ഇസയുടെ വാക്കുകളും ഒപ്പം ചാക്കോച്ചന്റെയും ഇസയുടേയും ചിത്രവും ചേര്‍ത്തു വച്ചാണ് കോയിന്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രിയയുടെ വലിയ ഒരു ആഗ്രഹമായിരുന്നു ചാക്കോച്ഛന് ജീവിത കാലം മുഴുവന്‍ സൂക്ഷിക്കാന്‍ പറ്റുന്ന മനോഹരമായ സമ്മാനം നല്‍കണം എന്നത്. അതിനായി പ്രിയയെ സഹായിച്ചത് പനമ്പള്ളി നഗറിലെ എം ഒ ഡി സിഗ്‌നേചര്‍ ജ്വല്ലറിയാണ്. പ്രിയയുടെ ഐഡിയ അതേ പോലെ ഒപ്പിയെടുത്താണ് ഗിഫ്റ്റ് തയ്യാറാക്കിയതെന്ന് എംഒഡി സിംഗനേച്ചര്‍ ജ്വല്ലറി ഉടമ പറഞ്ഞു. മനോഹരമായ ഒരു ബോക്‌സിനുള്ളിലാണ് കോയിന്‍ വച്ചിരുന്നത്. ചാക്കോച്ചന്റെ പിറന്നാളിന് സര്‍പ്രൈസ് ഗിഫ്റ്റുകള്‍ തയ്യാറാക്കുന്നത് പ്രിയയുടെ നല്ലൊരു പണിയാണ്. പ്രിയയുടെ ഇത്തവണത്തെ സമ്മാനം ആരാധകര്‍ നെഞ്ചിലേറ്റിയിരിക്കുകയാണ്.