ഗുരുവായൂര്‍-പ്രമുഖ സിനിമ സീരിയല്‍ നടി ശരണ്യ ആനന്ദ് വിവാഹിതയായി. മനേഷ് രാജന്‍ നായര്‍ ആണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ചടങ്ങ്. ആകാശഗംഗ 2, മാമാങ്കം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താരമാണ് ശരണ്യ. സീരിയലിലൂടെയാണ് ശരണ്യ അഭിനയരംഗത്ത് എത്തിയത്. തമിഴ് ചിത്രത്തിലൂടെ സിനിമാരംഗത്ത് എത്തിയ ശരണ്യ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തിയത്. കുടുംബ വിളക്ക് എന്ന സീരിയലിലാണ് ഇപ്പോള്‍ അഭിനയിച്ചു വരുന്നത്.അച്ചായന്‍സ്, ചങ്ക്‌സ്, കപ്പുചീനോ എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. സുജാത, ആനന്ദ് രാഘവ് എന്നിവരുടെ മകളായി സൂററ്റിലായിരുന്നു ശരണ്യ ജനിച്ചത്. അടൂരാണ് ശരണ്യയുടെ നാട്.